വയനാട്: കേരള സംസ്ഥാന യൂത്ത് വോളിബോൾ ചാന്പ്യൻഷിപ്പിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച ചങ്ങനാശേരി അസംപ്ഷൻ കോളജ് സംസ്ഥാന യൂത്ത് ചാന്പ്യൻഷിപ്പ് ജേതാക്കൾ.
നോക്കൗട്ട് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളെ പരാജയപ്പെടുത്തിയാണ് കോട്ടയം ചാന്പ്യന്മാരായത്. സ്പോർട്സ് കൗണ്‍സിൽ വോളിബോൾ കോച്ച് നവാസ് വഹാബയിരുന്നു ടീമിന്റെ പരിശീലകൻ. വയനാട് ജില്ലയിലെ ചുള്ളിയോടായിരുന്നു ചാന്പ്യൻഷിപ്പ് നടന്നത്.